കാന്താരാ എ ലെജൻഡ് അടുത്ത ബ്ലോക്ക് ബസ്റ്റർ ആകുമോ?

    കാന്താരാ എ ലെജൻഡ് അടുത്ത ബ്ലോക്ക് ബസ്റ്റർ ആകുമോ? കാന്താര ലെജന്റിന്റെ അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റിനു കാത്തിരിക്കുകയാണ് സിനിമാലോകം.....

ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ കാന്താരക്ക് ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസം റിലീസായിരുന്നു.ചിത്രത്തിൻെറ നിർമ്മാണം ഇന്ത്യയിലെ തന്നെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിൻെറ ആണ്.വൻ ബഡ്ജറ്റിലാണ് കാന്താര എ ലെജൻഡ് ഒരുങ്ങുന്നത്.ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രകാശമേ..പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ്.ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും” എന്ന് തുടങ്ങുന്ന ടീസറിലൂടെ പുതിയ അവതാരപ്പിറവി തന്നെയാണ് കാന്തരാ എ ലെജൻഡ് പ്രേക്ഷകരിലെത്തിക്കുന്നത്.വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ.കേരളത്തിൽ കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് എത്തിച്ചത്.ചിത്രം കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്.

കാന്താര’ ചിത്രം ജനമനസ്സുകളിൽ ഉണ്ടാക്കിയ ഓളം വളരെ വലുതാണ്.2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘കാന്താര’ രാജ്യത്ത് മാത്രമല്ല ആഗോളതലത്തിലും തരംഗമായിരുന്നു.ചിത്രം ജനമനസ്സുകളിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രത്തിൻെറ അടുത്ത പതിപ്പിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.നിരവധി കാരണങ്ങളാൽ ഈ സിനിമ ഒരു ഗെയിം ചേഞ്ചറായി കണക്കാക്കപ്പെട്ടു.

കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു.സിനിമയുടെ നിർമാതാക്കളായ ഹോംബാലെ പ്രൊഡക്ഷൻസ് അത് ഓസ്‌കാറിന്റെ പരിഗണനയ്ക്ക് പോലും സമർപ്പിച്ചു.കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.കാന്താര ലെജന്റിന്റെ അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റിനു കാത്തിരിക്കുകയാണ് സിനിമാലോകം.

Leave a Reply

Your email address will not be published. Required fields are marked *