കാളിദാസ് ജയറാമിന് പിറന്നാൾ ആശംസകളുമായി തരിണി

കാളിദാസ് ജയറാമിന് പിറന്നാൾ ആശംസകളുമായി തരിണി. കാളിദാസിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആശംസകൾ അറിയിച്ചു.

കാളിദാസ് ജയറാമിന് പിറന്നാൾ ആശംസകളുമായി പ്രണയിനി തരിണി കലിംഗരായർ. കാളിദാസിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പങ്കുവെച്ചാണ് തരിണി പിറന്നാൾ ആശംസകൾ അറിയിച്ചത്.

“എന്തെങ്കിലും കുഴപ്പിക്കുന്ന കാര്യങ്ങൾ എഴുതണമെന്നുണ്ട്. പക്ഷേ ഈ പ്രത്യേക ദിവസത്തിൽ നിന്നോട് മാന്യമായി ഇരിക്കണമെന്നാണ് വിചാരിക്കുന്നത്. ഹാപ്പി ബർത്ഡേ കണ്ണൻ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി എന്നാണ് തരിണി തന്റെ ഇൻസ്റ്റ ഗ്രാമിൽ കുറിച്ചത്. “എൻറെ ലോകം ” എന്നാണ് കാളിദാസ് തരുണിയുടെ ആശംസയ്ക്ക് നൽകിയ മറുപടി.

ഇതോടൊപ്പം തന്നെ കാളിദാസിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചു സഹോദരി മാളവികയും ആശംസകൾ അറിയിച്ചു. ജയറാമും പാർവതിയും ചെറുപ്പകാലത്തെ കാളിദാസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *