കലാഭവൻ മണിയുടെ ജന്മദിനത്തിൽ സുഹൃത്തുക്കൾ ഒത്തുകൂടി

കലാഭവൻ മണിയുടെ ജന്മദിനത്തിൽ സുഹൃത്തുക്കൾ ഒത്തുകൂടി. ‘ഞങ്ങളുടെ മണിചേട്ടന് പിറന്നാൾ ആശംസകൾ’ എന്ന പരിപാടിയിൽ ആണ് സുഹൃത്തുക്കൾ ഒത്തുകൂടിയത്.

മലയാളത്തിന്റെ മണികിലുക്കം നിലച്ചിട്ട് ആറു വർഷം മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച നടൻ ആയിരുന്നു കലാഭവൻ മണി. ശബ്‌ദം കൊണ്ടും നാടൻ പാട്ടു കൊണ്ടും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കലാകാരൻ. മൺമറഞ്ഞു പോയ മണിയുടെ പിറന്നാളിനോടനുബന്ധിച്ചു ആലുവയിലെ അനാഥാലയത്തിൽ ഒരു നേരത്തെ ഭക്ഷണം നൽകി കലാഭവൻ മണിയെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കൾ.

‘ഞങ്ങളുടെ മണിചേട്ടന് പിറന്നാൾ ആശംസകൾ’ എന്ന പരിപാടിയിൽ ആണ് സുഹൃത്തുക്കൾ ഒത്തുകൂടിയത്. നാദിർഷ, കോട്ടയം നസീർ, ജാഫർ ഇടുക്കി, സാജൻ പള്ളുരുത്തി, ബിനു അടിമാലി തുടങ്ങി തിരവധി താരങ്ങളും മിമിക്രി കലാകാരന്മാരും മണിയുടെ ഓർമ്മകളിൽ ഒത്തുചേർന്നു. വേദിയിൽ മണിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയും നാടൻ പാട്ടുകളും ആലപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *