വ്യത്യസ്ത റിലീസ് പ്രഖ്യപനവുമായി ഷെബി ചൗഘട്ടിന്റെ ‘കാക്കിപ്പട’

ദോഹ: വ്യത്യസ്ത റിലീസ് പ്രഖ്യപനവുമായി ഷെബി ചൗഘട്ടിന്റെ ‘കാക്കിപ്പട’ . ഖത്തറിൽ വേൾഡ് കപ്പ് മത്സരവേദിയിലാണ് ഫ്ളക്സ്സുകളിലൂടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ക്രിസ്മസ് റിലീസ് പ്രഖ്യപനം നടത്തിയത്. ഈ മാസം 23 നാണ് ചിത്രം തീയേറ്ററിൽ എത്തുന്നത് .

പ്ലസ് ടു, ബോബി എന്നി ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയുന്ന മലയാളം ത്രില്ലർ ചിത്രമാണ് ‘കാക്കി പട’. വളരെ വ്യത്യസ്തമായ ഒരു പ്രൊമോഷൻ പ്രഖ്യപനവുമായാണ് ചിത്രം പ്രേക്ഷക പ്രീതി ആർജിച്ചത്. ഖത്തറിൽ നടന്ന വേൾഡ് കപ്പിൽ ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ മത്സരത്തിനിടയിൽ ആണ് ചിത്രത്തിന്റെ റീലിസ് തിയതി പ്രഖ്യപിച്ചത്. എസ് .വി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത് .

സമകാലിക സംഭവ വികാസങ്ങൾ ചർച്ച ചെയുന്ന ഈ ചിത്രത്തിൽ നീരജ് മണിയൻപിള്ളരാജു , അപ്പാനി ശരത് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നു . ചന്തുനാഥ്‌ , മാല പാർവതി, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, സിനോജ് വര്ഗീസ്, സൂര്യ അനിൽ, തുടങ്ങിയവർ കൂടാതെ നിരവധി പുതുമുഖങ്ങളും വേഷമിടുന്നു ..

Leave a Reply

Your email address will not be published. Required fields are marked *