“കൈതി”ഇനി ഹിന്ദിയിലും

“കൈതി”ഇനി ഹിന്ദിയിലും. ഭോലാ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

2019ൽ കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ തമിഴ് ചിത്രമാണ് കൈതി.ഇപ്പോൾ ഇതാ കൈതി ബോളിവുഡിലേക്ക് റീമേക് ചെയ്യുകയാണ്. ഭോലാ എന്നാണ് കൈതിയുടെ ഹിന്ദി പത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെനട് , ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 3d യിലാണ് ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

കൈതിയുടെ ഹിന്ദി റീമേക്കിൽ നായകനാകുന്നത് അജയ് ദേവ്​ഗൺ ആണ്. അജയ് ദേവ്​ഗൺ ആണ് റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രംകൂടിയാണ് ഭോലാ. നടി തബുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *