കന്നഡ സിനിമയില്‍ നിന്ന് എത്തുന്ന അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം കബ്സയുടെ ട്രെയ്‍ലര്‍ പുറത്തെത്തി

കന്നഡ സിനിമയില്‍ നിന്ന് എത്തുന്ന അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം കബ്സയുടെ ട്രെയ്‍ലര്‍ പുറത്തെത്തി.

ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ ചന്ദ്രു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ മാര്‍ച്ച് 17 ന് എത്തും.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പീഡകള്‍ ഏറ്റുവാങ്ങിയ ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് കബ്സ പറയുന്നത്.

മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും. കെജിഎഫ് സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ , പ്രദീപ് സിംഗ്റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *