ജൂനിയർ എൻ ടി ആർ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ റിലീസ്

ജൂനിയർ എൻ ടി ആർ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ‘എൻടിആർ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ വിശേഷങ്ങൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ചിത്രം അടുത്ത വർഷം ഏപ്രിൽ 5 നാണ് റിലീസ് ചെയുക.

കൊരടാല ശിവ സംവിധാനം ചെയ്‌തു ജൂനിയർ എൻ ടി ആർ നായകനാകുന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘എൻടിആർ 30’.ചിത്രം 2024 ഏപ്രിൽ 5 റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഫെബ്രുവരിയിൽ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങും . രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു .

ഇതിനോടകം തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയർ എൻടിആർ കൈകോർക്കുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജൂനിയർ എൻടിആർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീൽ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയിൽ ജൂനിയർ എൻടിആർ അഭിനയിച്ചേക്കുമെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *