‘ജോണ്‍ വിക്ക്’ ചാപ്റ്റര്‍ 4 മാര്‍ച്ച് 24 നു തീയേറ്ററുകളില്‍

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോണ്‍ വിക്ക്’ ചാപ്റ്റര്‍ 4 മാര്‍ച്ച് 24 നു തീയേറ്ററുകളിലെത്തും. കിയാനു റീവ്‌സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ജോണ്‍ വിക്ക് സീരീസിലെ മൂന്ന് സിനിമകളും വമ്പന്‍ ഹിറ്റുകളായിരുന്നു.

ഒരു വാടക കൊലയാളിയുടെ വേഷത്തിലെത്തുന്ന ജോണ്‍ വിക്ക്, നാലാം ഭാഗത്തില്‍ കൂടുതല്‍ ആയുധങ്ങളും , ആക്ഷനുമായിട്ടാണ് വരുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സാഹസിക,ആക്ഷന്‍ രംഗങ്ങളുമായാണ് ജോണ്‍ വിക്ക് ( കിയാനു റീവ്‌സ് ) ഇത്തവണ സ്‌ക്രീനില്‍ എത്തുന്നത്.

ന്യൂയോര്‍ക്ക് മുതല്‍ പാരീസ് വരെയും , ഒസാകാ മുതല്‍ ബെര്‍ലിന്‍ വരെയുമുള്ള അധോലോക സംഘങ്ങളെ നേരിടുകയാണ് ചിത്രത്തില്‍ ജോണ്‍ വിക്ക് . ബെര്‍ലിന്‍ , പാരീസ് , ഒസാകാ , ന്യൂ യോര്‍ക്ക് എന്നിവിടങ്ങളിലാണ് ഈ സാഹസിക ,ആക്ഷന്‍ ചിത്രം ഷൂട്ട് ചെയ്തത് .

ഈ സീരിസിലെ ആദ്യ ചിത്രം ജോണ്‍ വിക്ക് 2014ല്‍ 86 മില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത് . ജോണ്‍ വിക്ക് ചാപ്റ്റര്‍ 2 2017ല്‍ 171 .5 മില്യണ്‍ ഡോളറും , ചാപ്റ്റര്‍ 3 ‘പാരബെല്ലം’ 2019ല്‍ 327 .3 മില്യണ്‍ ഡോളറും കരസ്ഥമാക്കി . കിയാനു റീവ്സിനു പുറമെ ഡോണി യെന്‍ , ലോറെന്‍സ് ഫിഷ്ബണ്‍ , ബില്‍ സ്‌കാര്‍സ്ഗാര്‍ഡ് , ഇയാന്‍ മക് ഷെയിന്‍, ലാന്‍സ് റെഡ്ഡിക്ക് , റീന സവായമാ , സ്‌കോട്ട് അഡ്കിന്‍സ് , ക്ലെന്‍സി ബ്രൗണ്‍ തുടങ്ങിയവരും വേഷമിടുന്നു. ചാഡ് സ്റ്റാഎല്‍സ്‌കി യാണ് സംവിധാനം . സീരിസിലെ മറ്റു മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *