രോമാഞ്ചത്തിന്‍െ്‌റ സംവിധായകന്‍ ജിത്തുവിന്‍െ്‌റ പുതിയ സിനിമ വരുന്നു

രോമാഞ്ചത്തിന്‍െ്‌റ സംവിധായകന്‍ ജിത്തുവിന്‍െ്‌റ പുതിയ സിനിമ വരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസില്‍ എത്തുംബോള്‍ നിര്‍മ്മാണം നസ്രിയ ഫഹദ് നിര്‍വഹിക്കുന്നു.

‘രോമാഞ്ചം’ എന്ന ആദ്യ സിനിമ കൊണ്ട് ശ്രദ്ധനേടിയ സംവിധായകന്‍ ജിത്തു മാധവന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ ചിത്രീകരണം ഇന്ന് ബെംഗളൂരില്‍ ആരംഭിച്ചു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സും നസ്രിയ ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ക്യാംപസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാകും ഫഹദ് പ്രത്യക്ഷപ്പെടുക. സിനിമ ഓണം റിലീസ് ആയി തിയറ്ററില്‍ എത്തുമെന്നാണ് വിവരം. സുഷിന്‍ ശ്യാം ആകും സംഗീത സംവിധാനം. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *