ജിന്ന് തീയേറ്ററിൽ എത്തിയില്ല

ഡിസംബർ 30 ന് റിലീസ് തീയതി പ്രഖ്യാപിച്ച ജിന്ന് തീയേറ്ററിൽ എത്തിയില്ല. ചില സാങ്കേതിക കാരണത്താലാണ് ചിത്രം തീയേറ്ററിൽ എത്താതെ പോയതെന്ന് ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ഭരതൻ പറഞ്ഞു .

സൗബിൻ ഷാഹിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചിത്രമാണ് ‘ജിന്ന് ‘. ചിത്രം ഡിസംബർ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണത്താൽ ചിത്രം തീയേറ്ററിൽ എത്തിയില്ല. ഇതിനെ കുറിച്ച് സിദ്ധാർഥ് ഭരതൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ .

‘‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല.പ്രശ്നം പരിഹരിച്ച്‌ സിനിമ ഇറക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല.നിങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും .”

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്. സ്ട്രെയ്റ്റ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ നിർമ്മിക്കുന്ന ജിന്നിന്റെ തിരക്കഥ രചിച്ചത് രാജേഷ് ​ഗോപിനാഥനാണ്. സൗബിന് പുറമെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.

കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. സംഗീതം പ്രശാന്ത് പിള്ള.

Leave a Reply

Your email address will not be published. Required fields are marked *