ജീത്തു ജോസഫ് ,മോഹന്‍ലാലിന്റെ റാം, യു കെ ഷെഡ്യൂള്‍ പൂര്‍ത്തിയായി ഇനി മൊറോക്കോയിലോട്ട്

    40 ദിവസത്തെ ഷൂട്ട് ആണ് അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. അവിടംകൊണ്ടും പൂര്‍ത്തിയാവുന്നില്ല റാം. അഞ്ച് ദിവസം ടുണീഷ്യയിലാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം.

ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയിരുന്ന ചിത്രത്തിന്റെ വിദേശ ഷെഡ്യൂളുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ ചിത്രത്തിന് ഇനിയും ഷെഡ്യൂളുകള്‍ ഉണ്ട്.
യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇന്ന് ചെന്നൈയില്‍ എത്തും. റാമിന് കൊച്ചിയില്‍ ഒരു ഷെഡ്യൂള്‍ ഉണ്ട്. 18, 19, 20 ദിവസങ്ങളിലായിരിക്കും ഈ ഷെഡ്യൂള്‍. എന്നാല്‍ ഈ ചെറു ഷെഡ്യൂളില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. വൈശാഖ് ചിത്രം മോണ്‍സ്റ്ററിന്റെ ദുബൈയില്‍ നടക്കുന്ന ലോഞ്ചില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുമുണ്ട്.

ചെറിയ ഇടവേളയ്ക്കു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും സംഘവും മൊറോക്കോയിലേക്ക് പോവും. 40 ദിവസത്തെ ഷൂട്ട് ആണ് അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. അവിടംകൊണ്ടും പൂര്‍ത്തിയാവുന്നില്ല റാം. അഞ്ച് ദിവസം ടുണീഷ്യയിലാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം.
മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കാൻ എത്തുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ – ഓര്‍ഡിനേറ്റര്‍ പീറ്റര്‍ പെഡ്രേറോ.

പീറ്റര്‍ പെഡ്രേറോ ഇതിനോടകം തന്നെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. ലണ്ടനിലാണ് നിലവില്‍ ചിത്രം ഷൂട്ട് ചെയ്യുന്നത്. ആകെ 40 ദിവസങ്ങളാണ് ചിത്രം ലണ്ടനില്‍ ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ്ങിന്റെ നിരവധി വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മിഷന്‍ ഇമ്പോസ്സിബിള്‍ എന്ന ചിത്രത്തിന്റെ മുഴുവന്‍ സ്റ്റണ്ട് കോ – ഓര്‍ഡിനേറ്റിങ് ടീമും റാമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2019 ല്‍ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം.

നിരവധി ഭാഷകളില്‍ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.വന്‍ ബജറ്റില്‍ ഒരുക്കു ചിത്രം വിവിധ ഭാഷകളില്‍ ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ചിത്രത്തിനുണ്ടാകും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്റെ രചന ജീത്തുവിന്റേത് തന്നെയാണ്.തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *