പഠാൻ വിജയത്തിന് ശേഷം ഷാരുഖ് ഖാൻ അടുത്ത ചിത്രത്തിൻ്റെ സെറ്റിൽ

പഠാൻ വിജയത്തിന് ശേഷം ഷാരുഖ് ഖാൻ അടുത്ത ചിത്രത്തിൻ്റെ സെറ്റിൽ . അറ്റ്ലീ സംവിധാനം ചെയുന്ന ജവാൻ എന്ന ചിത്രത്തിൻ്റെ സെറ്റിൽ ആണ് ഷാരുഖ് ഖാൻ ജോയിൻ ചെയ്തത്. നയൻതാരയാണ് ചിത്രത്തിലെ നായിക.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. വിജയങ്ങളൊന്നുമില്ലാതിരുന്ന ബോളിവുഡിനെ സംബന്ധിച്ചും ഈ വിജയം നല്‍കുന്ന ആശ്വാസം ചില്ലറയല്ല. എന്നാല്‍ പഠാന്‍ വിജയം നേടുമ്പോള്‍ അതിന്‍റെ ആഘോഷങ്ങളില്‍ മുഴുകുകയല്ല ഷാരൂഖ്. മറിച്ച് അടുത്ത ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് അദ്ദേഹം. ആറ്റ്‍ലിയുടെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന അടുത്ത ചിത്രം ജവാന്‍റെ സെറ്റിലാണ് ഷാരൂഖ് ഖാന്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ആറ്റ്‍ലിയുടെ സംവിധാനത്തില്‍ ആദ്യമായി എത്തുന്ന ഹിന്ദി ചിത്രമാണ് ജവാൻ.

സെറ്റില്‍ നിന്നുള്ള ഷാരൂഖിന്‍റെയും മറ്റ് അഭിനേതാക്കളുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും.

Leave a Reply

Your email address will not be published. Required fields are marked *