വൻ താരനിര അണിനിരത്തി ‘ജയിലർ’

വൻ താരനിര അണിനിരത്തി ‘ജയിലർ’. ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയിലര്‍. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് നായികമായി എത്തുന്ന തമന്നയാണ്.

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജയിലർ’. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് നായികമായി എത്തുന്ന തമന്നയാണ്. തമന്നയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടു. ആദ്യമായാണ് തമന്ന രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.

തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ ‘ജയിലറി’ല്‍ എത്തിയത് സൂചിപ്പിക്കുന്ന പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിന്‍റെ മോഹൻലാല്‍ കന്നഡയിലെ ശിവരാ‍ജ്‍കുമാര്‍ എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തതതാണ്.

റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *