നടി രേഖയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു നടൻ ജഗതി ശ്രീകുമാർ

നടി രേഖയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു നടൻ ജഗതി ശ്രീകുമാർ. തന്നെ കാണാൻ രേഖ എത്തിയപ്പോൾ ഉള്ള ചിത്രമാണ് ജഗതി പങ്കു വച്ചത്. ആയിരക്കണക്കിനു പേരാണ് നിമിഷങ്ങൾക്കകം ലൈക്കും കമന്റുമായി വന്നത് .

മലയാള സിനിമയ്ക്കു ജഗതി എന്ന ഹാസ്യ സാമ്രാട്ട് നഷ്ടമായിട്ടു 10 വർഷം കഴിയുന്നു. എന്നാൽ എന്നും പ്രേക്ഷകർ ഉറ്റു നോക്കുന്നത് താരത്തിൻ്റെ പുതിയ വിശേഷങ്ങൾ ആണ്. കഴിഞ്ഞ ദിവസം ജഗതിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത മകൾക്കൊപ്പം പാട്ടുപാടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം മകൾ പാർവതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരുന്നു . ഇപ്പോഴിതാ നടി രേഖയുമായി ഉള്ള ചിത്രം പോസ്റ്റ് ചെയ്തിരികുകയാണ് താരം. 90 കളിൽ പുറത്തിറങ്ങിയ ‘എയ് ഓട്ടോ ‘, ദശരഥം , ഒളിയമ്പുകൾ , തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ ദത്തു പുത്രി ആണ് രേഖ. നടി ജഗതിയെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറൽ .

വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങൾ കാരണം ജഗതിക്ക് വർഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെതിൻ പ്രകാരം ആണ് ജഗതി സിനിമയിൽ അഭിനയിച്ചത്. അതിനാൽ മികച്ച രംഗത്തിൽ തന്നെ ജഗതി അഭിനയിക്കുകയും ‘സിബിഐ ദ ബ്രെയിനി’ൽ തന്റെ ഭാഗം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു. ജഗതി സ്‌ക്രീനിൽ എത്തുന്ന സമയത്തു വലിയ ആരവങ്ങൾ ആയിരുന്നു തീയേറ്ററിൽ മുഴങ്ങി കേട്ടത്. വിക്രം എന്ന കഥാപാത്രത്തെ ആണ് സി ബി ഐ യിൽ ജഗതി അവതരിപ്പിക്കുന്നത് . മലയാള സിനിമയ്ക്കു ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഒരു ഭാഗമാണ് ജഗതി ശ്രീകുമാർ എന്ന അതുല്യ നടൻ .

Leave a Reply

Your email address will not be published. Required fields are marked *