ഏകദിന ഐ.വി.ശശി ചലച്ചിത്രോത്സവം

ചലച്ചിത്ര സാംസ്‌കാരിക സംഘടനായ മാക്ട യും FCC1983 യും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ.വി.ശശി ചലച്ചിത്രോത്സവം ഇന്ന് രാവിലെ എറണാകുളം സെൻട്രൽ സ്ക്വയർ മാളിൽ നടന്നു.

മലയാള സിനിമയ്‌ക് ഒട്ടനവധി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് ഐ . വി . ശശി. സീമ ശശി നിലവിളക്കു കൊളുത്തി ഉദ്ഘാടനം കർമം നിർവഹിച്ചു .തുടർന്ന് ഐ.വി.ശശി ചിത്രങ്ങളുടെ പ്രദർശനം നടന്നു.ഐ വി ശശി സംവിധാനം ചെയ്ത മികച്ച അഞ്ച് സിനിമകളാണ് പ്രദർശിപ്പിച്ചത്.

ഉച്ചക്ക് രണ്ട് മണിക്ക് ഐ.വി.ശശി ചിത്രങ്ങളുടെ സമകാലീന പ്രസക്തി ‘ എന്ന വിഷയത്തിൽ പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നടൻ രാമു, ചലച്ചിത്ര നിരൂപകൻ ഡോക്ടർ അജു കെ നാരായണൻ മാധ്യമ പ്രവർത്തകൻ മനീഷ് നാരായണൻ എന്നിവർ സംബന്ധിക്കുന്ന ഓപ്പൺ ഫോറവും നടന്നു.

അഞ്ച് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കൊച്ചിൻ കോർപ്പറേഷൻ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.മാക്ട ചെയർമാൻ മെക്കാർട്ടിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്രകാരനും
മുഖ്യാതിഥിയുമായ കവി ശ്രീകുമാരൻ തമ്പി ഐ വി ശശിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തും.

സമ്മേളനവേദിയിൽ ഐ വി ശശിയുടെ ഭാര്യയും അഭിനേത്രിയുമായ സീമ, നിർമ്മാതാക്കളായ പി വി ഗംഗാധരൻ,എൻ ജി ജോൺ, ലിബർട്ടി ബഷീർ, സെഞ്ചുറി കൊച്ചുമോൻ,വി ബി കെ മേനോൻ, തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്, ബാബു ജനാർദ്ദനൻ, ഐ വി ശശിയുടെ ശിഷ്യരും പ്രശസ്ത സംവിധായകരുമായ ശ്രീ അനിൽ,റഷീദ് കാരാപ്പുഴ,ഷാജൂൺ കാര്യാൽ, എം എ വേണു,വിനു ആനന്ദ്,എം പത്മകുമാർ എന്നിവരെ ആദരിക്കും.തുടർന്ന് ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഗായകർ ഐ.വി.ശശി ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *