അനിൽ തോമസിൻ്റെ ‘ഇതുവരെ’ എന്ന ചിത്രം മറയൂരിൽ ആരംഭിച്ചു

അനിൽ തോമസിൻ്റെ ‘ഇതുവരെ’ എന്ന ചിത്രം മറയൂരിൽ ആരംഭിച്ചു. നായകനായി എത്തുന്നത് ഷാജോൺ.

നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഇതുവരെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ടൈറ്റസ് പീറ്ററാണ് നിർമാണം. കലാഭവൻ ഷാജോണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബുധനാഴ്ച്ച കാന്തല്ലൂരിലാണ് ചിത്രീകരണമാരംഭിച്ചത്. മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.

വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ്, പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ , മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *