ഇസഹാക്കിനൊപ്പമുള്ള ക്യൂട്ട് ഹൈ ഫൈ വീഡിയോയുമായി ഉണ്ണിമുകുന്ദന്‍

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് കുഞ്ചാക്കോയും ആരാധകര്‍ക്കിടയില്‍ താരമാണ്. ഇപ്പോഴിതാ ഇസഹാക്കിനൊപ്പമുള്ള ക്യൂട്ട് ഹൈ ഫൈ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍.

സെലിബ്രിറ്റി ക്രിക്ക് ലീഗിന്റെ ആവേശത്തിലാണ് മലയാള സിനിമയിലെ മിക്ക താരങ്ങളും. താരങ്ങളെല്ലാം അതിനെ ചുറ്റിപ്പറ്റിയുള്ള ചിത്രങ്ങളും വീഡിയോയുമൊ​ക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദനും വളരെ ക്യൂട്ടായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിനൊപ്പമുള്ള വീഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ഗ്രൗണ്ടില്‍ നില്‍ക്കുന്ന ഉണ്ണി സംസാരിക്കാന്‍ വേണ്ടി ദീപ്തി സതി, പ്രയാഗ മാര്‍ട്ടിന്‍, ദിവ്യ പിള്ള,പ്രിയ കുഞ്ചാക്കോ എന്നിവര്‍ നില്‍ക്കുന്നയിടത്തേക്ക് വരുന്നതായാണ് വീഡിയോ. ഇതിനിടെ ദീപ്തിയുടെ കൈയിലിരിക്കുന്ന ഇസഹാക്ക്, ഉണ്ണി മുകുന്ദന് ഒരു ‘ഹൈ ഫൈ’ കൊടുക്കുന്നത് കാണാം. ഹൈ ഫൈയുടെ ശക്തിയില്‍ ഉണ്ണി വീഴുന്നതായി അഭിനയിക്കുന്നതാണ് വീഡിയോ. ‘‘ ഇസഹാക്ക് @kunchacks-ൽ നിന്നുള്ള ശക്തമായ ഹൈ ഫൈ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഉണ്ണി രസകരമായ വീഡിയോ പങ്കിട്ടിരിക്കുന്നത്.

കേരള സ്ട്രൈക്കേഴ്സില്‍ ടീമില്‍ ക്യാപ്റ്റന്‍ ഉണ്ണിമുകുന്ദനാണ്. കുഞ്ചാക്കോ ബോബനടക്കം പലരും അതില്‍ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം ഇസഹാക്കിനൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രം ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *