‘ഇരട്ട ‘എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘ഇരട്ട ‘എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ഇരട്ട ‘. രണ്ടു വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് ജോജു ചിത്രത്തിൽ എത്തുന്നത്.

‘നായാട്ട്’ എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരട്ട’. ജോസഫ് , പൊറിഞ്ചു മറിയം ജോസ് , നായാട്ടു , മധുരം , തുടങ്ങി നിരവധി ചിത്രത്തിലൂടെ പ്രേക്ഷ്യകാരെ വിസ്മയിപ്പിച്ച ജോജു ജോർജിൻ്റെ മറ്റൊരു വേറിട്ട കഥാപാത്രമാണ് ഇരട്ട എന്ന ചിത്രത്തിൽ എത്തുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണ് ഇത്‌ . ചിത്രത്തിന്റെ കഥ , തിരക്കഥ , സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ് .

അപ്പു പത്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ജോജു – മാർട്ടിൻ പ്രക്കാട്ട് ഹിറ്റ്‌ ജോഡിയുടെ പുതുവർഷത്തിലെ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാനിത് . അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപികുനത്. ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി.

Leave a Reply

Your email address will not be published. Required fields are marked *