ജോജു ജോർജ്ജ് നായകനാകുന്ന ഇരട്ടയുടെ റിലീസ് തീയതി പ്രഖാപിച്ചു

ജോജു ജോർജ്ജ് നായകനാകുന്ന ഇരട്ടയുടെ റിലീസ് തീയതി പ്രഖാപിച്ചു.ചിത്രം ഫെബ്രുവരി 3 ന് തിയ്യേറ്ററുകളിൽ എത്തും. തെന്നിന്ത്യൻ താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന “ഇരട്ട”യുടെ റിലീസ് തീയത് പുറത്തു വിട്ടു. ചിത്രം ഫെബ്രുവരി 3 ന് തിയ്യേറ്ററുകളിൽ എത്തും. നിരവധി ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ട നിർമ്മിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ഇരട്ടയുടെ സംവിധായകൻ.

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ട്വിസ്റ്റുകളും ഒക്കെ ചേർന്ന പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങൾ. തെന്നിന്ത്യൻ താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ശ്രീന്ദ,ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *