കൊച്ചി: മലയാളികളുടെ പ്രിയ താരം ഇന്നസെന്റെിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ചയായി ക്യാന്‍സര്‍ സംബന്ധമായി ചികിത്സയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരിക്കുകയുമാണ്.
കഴിഞ്ഞ കുറേ നാളുകളായി കാന്‍സര്‍ എന്ന മഹാരോഗത്തോട് പടവെട്ടി ജീവിക്കുകയായിരുന്നു ഇന്നസെന്റ്. 10 ദിവസമായി അസുഖം ഇന്നസെന്റിനെ വല്ലാതെക്ഷീണിതനാക്കിയിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്