ഇന്ത്യൻ 2 ൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത്

ചെന്നൈ: കമല ഹാസൻ്റെ പുതിയ ചിത്രമായ ഇന്ത്യൻ 2 ൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത്. എസ്. ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം വളരെ പ്രതീക്ഷയോടെ ആണ് സിനിമ പ്രേമികൾ വരവേൽക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ ഓൺലൈനിൽ തരംഗമാകുന്നു.

1996 ൽ കമല ഹസൻ നായകനായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ഇന്ത്യ. ഈ ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് ഇന്ത്യൻ 2. ചിത്രത്തിൽ സേനാപതിയായും അച്ഛനായും കമൽഹാസൻ തന്നെ അഭിനയിക്കുമെന്നാണു ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് ജയമോഹൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ്. ഇന്ത്യന്റെ’ ആദ്യ ഭാഗത്തിലും കമൽഹാസൻ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാർഡ് ചിത്രത്തിലെ അഭിനയത്തിന് കമൽഹാസന് ലഭിച്ചിരുന്നു. ഇതിനു തമിഴ് സംസ്ഥാന സർക്കാരിന്റെ അവാർഡും ‘ഇന്ത്യന്’ കമൽഹാസന് ലഭിച്ചിരുന്നു.

ഇരുന്നൂറ് കോടി രൂപ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വർമയാണ് ചിത്രത്തിന്റെ ഛായഹ്രഹണം നിർവഹിച്ചിരിക്കുന്നത് .

ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ‘വിക്രം’ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് കമൽഹാസൻ ഇപ്പോൾ. കൊവിഡിന് ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ‘വിക്രം’. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ്, കാളിദാസ് ജയറാം, നരേയ്ൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *