തിരുവനന്തപുരത്തു ഐമാക്‌സ് തിയേറ്റർ വൈകും

തിരുവനന്തപുരം: തിരുവനന്തപുരത്തു ഐമാക്‌സ് തിയേറ്റർ വൈകും.

കേരളത്തിലെ ആദ്യ ഐമാക്‌സ് തിയേറ്റർ തിരുവനതപുരം ലുലു മാളിൽ വരുന്നതായായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഡിസംബറിൽ എത്തുന്ന ഹോളിവുഡ് ചിത്രം ‘അവതാർ’ ആയിരിക്കും ഇവിടെ ആദ്യ റിലീസ് എന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ ജെയിംസ് കാമറൂൺ ചിത്രം അവതാർ നാളെ തിയറ്ററുകളിൽ എത്താനിരിക്കെ കേരളത്തിലെ ആദ്യ ഐ മാക്സിൽ നാളെ റിലീസ് ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വാർത്ത .

കാര്യമായ പരിശ്രമം നടത്തിയിട്ടും തിരുവനന്തപുരം ലുലു ഐമാക്സ് നാളെ തുറന്ന് പ്രവർത്തിക്കാൻ ആവില്ലെന്ന് ഐമാക്സ് ഏഷ്യയുടെ തിയറ്റർ സെയിൽസ് വൈസ് പ്രസിഡൻറ് പ്രീതം ഡാനിയൽ ട്വിറ്ററിലൂടെ അറിയിച്ചു. തിയറ്ററുകളുടെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ 4-5 ദിവസങ്ങൾ കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോക സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ ദ് വേ ഓഫ് വാട്ടർ. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവും നിലവിൽ അവതാറിനാണ് .

Leave a Reply

Your email address will not be published. Required fields are marked *