നടി ഇലിയാനയ്ക്ക് തമിഴ് സിനിമ ലോകത്ത് വിലക്ക്

നടി ഇലിയാനയ്ക്ക് തമിഴ് സിനിമ ലോകത്ത് വിലക്ക് എന്ന വാര്‍ത്ത അതിവേഗമാണ് വ്യാപിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും ചിത്രത്തില്‍ അഭിനയിക്കാതെ നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ വിലക്ക് ഏര്‍പ്പെടുത്തി എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ഇന്ത്യ ടുഡേയോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. ഇലിയാനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു. അങ്ങനെയൊരു നിരോധനം തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ടിഎഫ്പിസി പറഞ്ഞു. ഇത്തരം കിംവദന്തികള്‍ എങ്ങനെ ഉണ്ടായി എന്നത് അറിയില്ലെന്നും ഇവര്‍ പറയുന്നു.

ഇത്തരം ഒരു അഭ്യൂഹമുണ്ടാവാന്‍ കാരണം വളരെക്കാലമായി ഇലിയാന തമിഴ് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ട് എന്നതെണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് നടി ബോധപൂര്‍വ്വം അഭിനയിക്കാത്തത് അല്ലെന്നും വിലക്കാണ് കാരണമാണെന്നുമാണ് ചില ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ടോളിവുഡിലെ മുന്‍നിര താരമായിരുന്നു ഇലിയാന, അതിനുശേഷം ദക്ഷിണേന്ത്യന്‍ സിനിമകളിലേക്ക് താരം തിരിച്ചുവന്നിട്ടില്ല.ഇലിയാനയുടെ അവസാന തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. 2018 ല്‍ രവി തേജയുടെ അമര്‍ അക്ബര്‍ അന്തോണിയില്‍ അവര്‍ ഒരു വേഷം ചെയ്തിരുന്നു.

2012ല്‍ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച നന്‍ബനായിരുന്നു ഇലിയാനയുടെ അവസാന തമിഴ് ചിത്രം. ഇതാദ്യമായല്ല ഇലിയാനയെ കോളിവുഡില്‍ വിലക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. 2021-ലും ഇതേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹത്തിന് ശേഷം വിദേശത്ത് താമസിക്കുകയാണ് ഇലിയാന എന്നാണ് വിവരം. അതിനാല്‍ തന്നെ താരം ഇപ്പോള്‍ ബോളിവുഡിലും സജീവമല്ല.

Leave a Reply

Your email address will not be published. Required fields are marked *