സുവർണ്ണ ചകോരം ഏത് സിനിമയ്ക്കെന്ന് ഇന്നറിയാം,മലയാളത്തിൽ നിന്ന് നൻപകൽ നേരത്തു മയക്കത്തിനും , അറിയിപ്പിനും സാധ്യത

സുവർണ്ണ ചകോരം ഏത് സിനിമയ്ക്കെന്ന് ഇന്നറിയാം. മികച്ച സംവിധായകൻ ആരായിരിക്കും? മലയാളത്തിൽ നിന്ന് നൻപകൽ നേരത്തു മയക്കത്തിനും അറിയിപ്പിനും സാധ്യത:ചലച്ചിത്രമേള ഇന്ന് സമാപിക്കും.

മികച്ച സിനിമയ്ക്കുള്ള 20 ലക്ഷം രൂപ അടങ്ങുന്ന സുവർണ്ണ ചകോരവും, മികച്ച സംവിധായകനുള്ള രജത ചകോരവും ആർക്കെന്ന് ഇന്നറിയാം. പ്രേക്ഷക പുരസ്കാരത്തിലും കടുത്ത മത്സരം നടക്കുന്നു. മലയാളത്തിൽ നിന്നുള്ള നൻപകൽ നേരത്തു മയക്കം, അറിയിപ്പ് എന്നീ സിനിമകൾക്ക് സാധ്യതകൾ ഉണ്ട് . പ്രേക്ഷകപുരസ്കാരത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കം ഏറ്റവും സാധ്യതയേറിയ സിനിമയാണ്. ഇറാനിൽ നിന്നുള്ള ഹുപ്പോ,തുർക്കി സിനിമ ഖേർ, റഷ്യ ഉക്രൈൻ യുദ്ധം പശ്ചാത്തലം ആക്കിയ ഉക്രൈനിയൻ സിനിമ ക്ലോണ്ടികേ തുടങ്ങിയവ മികച്ച നിലവാരം പുലർത്തി.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേലാതാറിനു സമർപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 സിനിമകളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്. നെറ്റ് പാക്ക്, ഫിപ്രസി പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിലാകെ പ്രദർശിപ്പിച്ചത്. 12 സിനിമകളുടെ ലോകത്തിൽ ആദ്യ പ്രദർശനവും 60 ലധികം ചിത്രങ്ങളുടെ ഇന്ത്യൻ പ്രീമിയറിനും ചലച്ചിത്രമേളയുടെ ഇരുപത്തിയേഴാം പതിപ്പ് സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *