ഐ സി യു എന്ന ചിത്രത്തിന്‍െ്‌റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബിബിന്‍ ജോര്‍ജ്ജ്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഐ സി യു എന്ന ചിത്രത്തിന്‍െ്‌റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.

‘താന്തോന്നി’ക്ക് ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ.സി.യു. ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഐ.സി.യുവ്‌ന്‍െ്‌റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത്. വെടിക്കെട്ടിന് ശേഷം ബിബിന്‍ ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. മിനി സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സന്തോഷ് കുമാര്‍ എഴുതുന്നു. സൂര്യ തമിഴില്‍ നിര്‍മിച്ച ഉറിയടി ഫെയിം വിസ്മയ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ നായികയാവുന്നു.

മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ് , എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സി.ലോകനാഥന്‍ ചിത്രത്തിന്‍െ്‌റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *