‘ഹണ്ട്’ൻ്റെ ഷൂട്ടിംഗ് ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും

കൊച്ചി: മെഡിക്കൽ ക്യാമ്പസിൻറെ പശ്ചാലത്തിൽ ഒരുക്കുന്ന ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ൻ്റെ ഷൂട്ടിംഗ് ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. ഹൊറർ സസ്പെൻസ് ത്രില്ലറാണ് ചിത്രത്തിൽ ഭാവനയും, അദിതി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖിൽ ആനന്ദ് തിരക്കഥ രചിച്ച ചിത്രം ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് നിർമ്മിക്കുന്നത്

രഞ്ജി പണിക്കർ ,അജ്മൽ അമീർ ,രാഹുൽ മാധവ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.’ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിനു ശേഷം ഏതാണ്ട് 16 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഷാജി കൈലാസ് ഭാവന കൂട്ടുകെട്ടിൽ ‘ഹണ്ട്’ ഒരുങ്ങുന്നത്.
കൈലാസ് മേനോൻ സംഗീതം നൽകുന്ന ചിത്രത്തിൽ ജാക്സൺ ആണ് ഛായാഗ്രാഹകനാകുന്നത് . അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ഭാവനയും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളായ ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *