ഹിഗ്വിറ്റ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ഹിഗ്വിറ്റ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പർ കത്ത് ഇല്ലാതെ ആണ് സെൻസർ ബോർഡ്‌ സർട്ടിഫിക്കറ്റ് നൽകിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

സിനിമയുടെ പേരുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായം നിലവിലുണ്ടായിരുന്നത് വിവാദത്തിലേക്ക് വഴിതെളിച്ചിരുന്നു. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചതായി എൻ എസ് മാധവൻ പറഞ്ഞിരുന്നു . എന്നാൽ ഇതിന് വിപരീതമായി സിനിമയുടെ സംവിധായകനായ ഹേമന്ദ് ജി നായർ പ്രതികരിക്കുകയും. ഒടുവിൽ സിനിമയുടെ പേര് നിലവിൽ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഫിലിം ചേംബർ അത്തരമൊരു തീരുമാനം സ്വീകരിച്ചതായി അറിയിച്ചിട്ടില്ലായെന്നും സംവിധായകൻ ഹേമന്ദ് അറിയിച്ചിരുന്നു.

ഇത്തരം ചർച്ചകളും എതിരഭിപ്രായങ്ങളും നിലനിൽക്കെയാണ്
ഹിഗ്വിറ്റ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയത്. ഫിലിം ചേമ്പർ കത്ത് ഇല്ലാതെ ആണ് സെൻസർ ബോർഡ്‌ സർട്ടിഫിക്കറ്റ് നൽകിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. പേരിന്‍റെ കാര്യത്തിൽ എൻ എസ് മാധവനുമായി ധാരണയില്ലെത്താതെ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നൽകില്ലെന്നാണ് ഫിലിം ചേമ്പർ നിലപാട്. ജനുവരി ആദ്യ വാരം സിനിമയുടെ റിലീസിനു ശ്രമിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ പേര് സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചിരുന്നില്ല. ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.
എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഹിഗ്വിറ്റയെന്ന പേരിടാൻ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടണമെന്നായിരുന്നു ഫിലിം ചേംബർ ആവശ്യപ്പെട്ടത്.

മലയാളത്തിലെ പ്രശസ്തമായ ഹിഗ്വിറ്റയെന്ന ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകുന്നതിന് എഴുത്തുകാരനായ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടിയില്ല എന്ന് കാണിച്ചായിരുന്നു വിലക്ക്. എൻ എസ് മാധവന്റെ പരാതിയിലായിലായിരുന്നു ഫിലിം ചേമ്പറിന്റെ നടപടി. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിലക്കെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയപ്പെട്ടതോടെയാണ് നിയമപരമായി മുന്നോട്ടുപോകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *