‘ഹിഗ്വിറ്റ’ മാര്‍ച്ച് 31ന് തിയേറ്ററുകളിൽ

മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഹിഗ്വിറ്റ. ആദ്യമായാണ് ഒരു സിനിമയുടെ പേരില്‍ സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്. വാദങ്ങള്‍ക്കൊടുവില്‍ ‘ഹിഗ്വിറ്റ’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

വിവാദങ്ങള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹിഗ്വിറ്റ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിൽ എത്തും. മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഹിഗ്വിറ്റ. ആദ്യാമായാണ് ഒരു സിനിമയുടെ പേരില്‍ സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്. ഹിഗ്വിറ്റ എന്ന പേര് വിവാദമായതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിന് തടസം നേരിട്ടിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഹിഗ്വിറ്റ. റിലീസിന് മുന്‍പ് തന്നെ തീപ്പൊരിപാറിച്ച ചര്‍ച്ചകള്‍ നടന്ന ഹിഗ്വിറ്റ തിയേറ്ററുകളിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത്തുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയില്‍ പാര്‍സ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *