രഞ്ജിത്തിനെതിരെ ഹരീഷ് പേരടിയുടെ പ്രതിഷേധം

ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാനും സംവിധായകനും ആയ രഞ്ജിത്തിനെതിരെ ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രഞ്ജിതിരെതിരെ ഹരീഷ് രംഗത്ത് വന്നത് .

പൊതുനങ്ങളുടെ നികുതി പണം കൊണ്ട് നടത്തുന്ന ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചവരെ പട്ടികളോട് ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനുള്ള മറുപടി ആയിട്ടാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കൂവലും കുരയും എന്ന പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

‘വന്ദേ മുകുന്ദ ഹരേ ‘ എന്ന പാട്ടിൻ്റെ ഈണത്തിൽ ആയിരുന്നു ഹരീഷിൻ്റെ കൂവൽ. മേലാൽ ഈ തെമ്മാടിത്തരം ആവർത്തിക്കരുത് എന്ന താക്കിത് നൽകിയാണ് വീഡിയോ അവസാനിക്കുന്നത്. ആൾക്കൂട്ട പ്രതിഷേധം നായകൾ കുരയ്ക്കുന്നത് പോലെയാണ് എന്ന രഞ്ജിത്തിന്റെ പ്രസ്‌താവന വിവാദമായതിനെ തുടർന്നാണ് ഹരീഷ് രംഗത്ത് വന്നത് .

കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്രോത്സവ സമാപന വേദിയിൽ പങ്കെടുക്കുന്ന സമയത്തു കാണികളുടെ ഇടയിൽ നിന്ന് വലിയ കൂവൽ പ്രതിഷേധം രഞ്ജിത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ കൂകി പ്രതിഷേധിച്ചവരോട് കുകൽ തനിക്കു പുത്തരി അല്ല എന്നും ആൾക്കൂട്ട പ്രതിഷേധം നായകൾ കുരയ്ക്കുന്നത് പോലെ ആണ് എന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതാണ് പിന്നീട് വൻ പ്രതിഷേധം ആയതു .

Leave a Reply

Your email address will not be published. Required fields are marked *