ഹൽദി ചടങ്ങിൽ ചുവടുവെച്ച് ജയറാമും കുടുംബവും

ഹൽദി ചടങ്ങിൽ ചുവടുവെച്ച് ജയറാമും കുടുംബവും. താര കുടുംബത്തിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ.

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഹൽദി ചടങ്ങിൽ ചുവടുകൾവെച്ച ജയറാമിന്റെയും കുടുംബത്തിന്റെയും വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മഞ്ഞനിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് താരകുടുംബം എത്തിയത്.

ജയറാമും പാർവതിയും കാളിദാസും മാളവികയുമൊക്കെ നൃത്തച്ചുവടുകളുമായി ചടങ്ങിൽ സജീവമാണ്. ബന്ധുവായ അനുരാഗ് പ്രദീപിന്റെ ഹൽദി ചടങ്ങിലാണ് താരകുടുംബം പങ്കെടുത്തത്. ചെന്നൈയിലായിരുന്നു ചടങ്ങുകൾ.

Leave a Reply

Your email address will not be published. Required fields are marked *