പൃഥിരാജും ബേസിൽ ജോസഫും കൈകോർക്കുന്ന പുതിയ ചിത്രം എത്തുന്നു

പൃഥിരാജും ബേസിൽ ജോസഫും കൈകോർക്കുന്ന പുതിയ ചിത്രം എത്തുന്നു. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന പേരിട്ടിരിക്കുന്ന ചിത്രം ഇ4 എന്റർടെയ്ൻമെന്റ്സിൻ്റെ ബാനറിൽ ആണ് എത്തുന്നത് .
ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

പുതുവത്സര ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസും E4 എന്റെർടൈൻമെന്റും രംഗത്ത്. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ജയ ജയ ജയഹേ എന്ന ഹിറ്റ്‌ ചിത്രം ഒരുക്കിയ വിപിൻദാസാണ് സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജും ബേസിൽ ജോസഫും കൈകോർക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു വർഷം മുമ്പേ കേട്ട കഥയാണെന്നും ഓർക്കുമ്പോൾത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ബഹുമുഖ പ്രതിഭയായ ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി എടുത്തുപറഞ്ഞു.

ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസിനും കുഞ്ഞിരാമായണത്തിനും ​ഗോദയ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്ക്രീനിൽ ഒരുമിക്കാനാവുതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ കൂട്ടിച്ചേർത്തു.

പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനും പറ്റുന്ന ഒരു ആഘോഷ ചിത്രമായിരിക്കും ഗുരുവായൂർ അമ്പലനടയിൽ എന്നാണ് അനിയറപ്രവർത്തകർ പറയുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും
E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മെഹതയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *