ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെണ്‍കുഞ്ഞ് പിറന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവച്ചിരിക്കുന്നത്. ചേച്ചിയമ്മ എന്ന അടിക്കുറിപ്പ് നല്‍കിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നല്‍കിയത്.

2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാര്‍ഷികം.

അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഗിന്നസ് പക്രു. പ്രഭുദേവ നായകനായ ബഗീരയാണ് ഗിന്നസ് പക്രുവിന്റേതായി ഈയിടെ തിയറ്ററുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *