തനിക്കെതിരേയുള്ള പ്രചരണങ്ങളില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

    സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരേയുള്ള പ്രചരണങ്ങളില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പിരിഞ്ഞുവെന്നും അദ്ദേഹം മറ്റൊരു പ്രണയത്തിലാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളുണ്ടായിരുന്നു.....

മൂഹമാധ്യമങ്ങളില്‍ തനിക്കെതിരേയുള്ള പ്രചരണങ്ങളില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പിരിഞ്ഞുവെന്നും അദ്ദേഹം മറ്റൊരു പ്രണയത്തിലാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളുണ്ടായിരുന്നു.ഒരു മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയപ്പോള്‍ പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് തൊട്ടുപിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമായി.

സംഭവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോപി സുന്ദര്‍.ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല എന്നും എല്ലാവരും സന്തോഷമായി പോകുന്നുവെന്നും ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.ഒരു കംപ്ലെയിന്റും ഇല്ല.ആരും ആരെയും ചതിച്ചിട്ടില്ല.എല്ലാവരും ഹാപ്പിയായി പോകുന്നു.

നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ.ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു.നമിച്ചു.അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം ഗോപി സുന്ദര്‍ കുറിച്ചു.2023 ല്‍ അന്യഭാഷകളിലടക്കം ഒട്ടേറെ സിനിമകളിലാണ് ഗോപി സുന്ദര്‍ പ്രവര്‍ത്തിച്ചത്.

അനുഷ്‌ക ശര്‍മ, നവീന്‍ പോളിഷെട്ടി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മിസ് ഷെട്ടി, മിസിസ്സ് പോളി ഷെട്ടി എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധനേടിയിരുന്നു.വിജയ് ദേവേരകൊണ്ടയുടെ ഫാമിലി സ്റ്റാര്‍, വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ഹക്കീം ഷാജഹാന്‍ നായകനായ കടകന്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ ഇനി പുറത്തിറങ്ങാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *