പാർവതി നായർക്ക് യു.എ.ഇ ഗോൾഡൻ വിസ

ദുബായ്: തെന്നിന്ത്യൻ നടിയും മോഡലുമായ പാർവതി നായർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി നടി ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ കൈപ്പറ്റി

നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതഞ്ജർക്കും ചലച്ചിത്ര താരങ്ങൾക്കും സംവിധയകർക്കും നിർമ്മാതാക്കൾക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു .

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *