ഗോൾഡ്ൻ്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു

ഗോൾഡ്ൻ്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു . അൽഫോൻസിൻറെ സംവിധാനത്തിൽ ആദ്യമായി പൃഥ്വിരാജും നയൻതാരയും ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഗോൾഡ് . ഡിസംബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

മലയാളത്തിൽ ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഗോൾഡ്. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിനു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രം എന്നതായിരുന്നു അതിൻ്റെ മറ്റൊരു പ്രത്യേകത . പൃഥ്വിരാജും നയൻതാരയും ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഗോൾഡ്. ചിത്രം ഇപ്പോ ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഗോൾഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബർ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

പ്രേക്ഷകർ വളരെ പ്രതീക്ഷ പുലർത്തിയ ചിത്രമായിരുന്നു ഗോൾഡ്. എന്നാൽ ചിത്രം റിലീസിനു ശേഷം പ്രേക്ഷകരുടെ പ്രതീക്ഷക്കു ഒത്തു വന്നില്ല എന്ന വാർത്ത ഉണ്ടായിരുന്നു . അതെ സമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ആളുകളും ഉണ്ടായി.ഡിസംബർ 1 ന് ചിത്രം ആണ് തിയറ്ററുകളിൽ എത്തിയത്. തിയറ്ററിൽ വർക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങൾക്ക് ലാഭമാണ് ഗോൾഡ് ഉണ്ടാക്കിയതെന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നായിരുന്നു ചിത്രത്തിൻറെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *