വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പം പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ.
ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുന്നത്. എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് ദേവരക്കൊണ്ടയുമായി സഹകരിക്കുന്ന ആദ്യ സിനിമയാണ് എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ വലിയ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രം. ചിത്രത്തിൻ്റെ പേരും, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *