ഗരുഡന്‍;ട്രെയിലര്‍ പുറത്തിറങ്ങി

    സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗല്‍ ത്രില്ലര്‍ സിനിമയായ ഗരുഡന്റെ ട്രെയിലര്‍ പുറത്തിറങ്ങി.മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ക്രൈമും, സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ഒരുക്കുന്നത്.മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്......

സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗല്‍ ത്രില്ലര്‍ സിനിമയായ ഗരുഡന്റെ ട്രെയിലര്‍ പുറത്തിറങ്ങി.മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ക്രൈമും, സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ഒരുക്കുന്നത്.മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പീഢനക്കേസില്‍ പൊലീസന്വേഷണം എങ്ങുമെത്താത്ത ആരോപണവും സുപ്രധാനമായ ഈ വാര്‍ത്തയുടെ പിന്നാമ്പുറങ്ങളിലേക്കുമാണ് ചിത്രത്തിന്റെ ട്രെയിലര്‍ കാണികളെ കൂട്ടി കൊണ്ടു പോകുന്നത്.പൊലീസ് ഓഫീസറും പ്രൊഫസറും തമ്മിലുള്ള ഈ നിയമയുദ്ധം മുറുകുന്നതിനിടയില്‍ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും കടന്നു വരുന്നത് ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.

ലീഗല്‍ ത്രില്ലര്‍ ഇവര്‍ക്കിടയില്‍ മുറുകുകയാണ്.തുടക്കം മുതല്‍ ഒടുക്കം വരേയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകന്‍ ഈ ചിതത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.സിദിഖ്, ദിലീഷ് പോത്തന്‍,അഭിരാമി, ദിവ്യാ പിള്ള എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *