ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. 70 രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്താരംഭിക്കുന്ന ചലച്ചിത്രമേള ഡിസംബർ 16ന് അവസാനിക്കും.

അന്താരാഷ്ട്ര മത്സരം, ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ , റെട്രോസ്‌പെക്റ്റീവ്, കൺട്രി ഇൻ ഫോക്കസ്, ഹോമേജ്, സൈലന്റ് ഫിലിംസ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിക്കുകയെന്ന് ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു. പന്തീരായിരം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന മേളയിൽ പതിനാല് തീയറ്ററുകളുലായി 9600 സീറ്റുകളാണ് ഒരുക്കിയിക്കുന്നത്.

ലോകസിനിമാ വിഭാഗത്തിലെ 78 സിനിമകിളിൽ 25 ചിത്രങ്ങളുടെയും ശിൽപികൾ വനിതകളാണ്. കാൻ, ടൊറോൻടോ തുടങ്ങിയ മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ വർഷത്തെ രണ്ടാമത്തെ ഐഎഫ്എഫ്കെയാണെന്ന സവിശേഷതകൂടിയുണ്ട് ഇന്ന് തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *