ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണത്തില്‍ നിന്ന് ഇടവേള എടുത്ത് നടന്‍ പ്രഭാസ്

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമാ ചിത്രീകരണത്തില്‍ നിന്ന് ഇടവേള എടുത്ത് നടന്‍ പ്രഭാസ്. നേരത്തെ കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും സുഖംപ്രാപിച്ചിരുന്നില്ല. ചികിത്സക്കായി വിദേശത്തേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമമില്ലാതെ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. ഇത് നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വളരെ വേഗം മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആദിപുരുഷ്, സാലാര്‍, പ്രൊജക്ട് കെ എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുളള ചിത്രങ്ങള്‍.

പ്രൊജക്ട് കെ യുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ അമിതാഭ് ബച്ചന് പരിക്കേറ്റതിനെ തുടര്‍ന്ന് പ്രൊജക്ട് കെ യുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ ബച്ചന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *