പുഷ്പ്പയുടെ എതിരാളി ബന്‍വാര്‍ സിങ് ഷെഖാവത്ത് എത്തി

പുഷ്പ്പയുടെ എതിരാളി ബന്‍വാര്‍ സിങ് ഷെഖാവത്ത് എത്തി. അല്ലു അർജുൻ നായകനായ’പുഷ്പ: ദി റൈസി’ൻറെ രണ്ടാം ഭാഗമായ പുഷ്പ ദി റൂളിലേക്ക് ഫഹദ് ജോയിൻ ചെയ്തു.

വന്‍ വിജയമായി മാറിയ അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമായ ‘പുഷ്പ: ദി റൂളി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ വിശാഖപട്ടണത്ത് നടക്കുന്ന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍.

ഒന്നാം ഭാഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബന്‍വാര്‍ സിങ് ഷെഖാവത്ത് ആയി കൈയടി വാങ്ങിയ ഫഹദ് രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫഹദിന്റെ ആദ്യ തെലുഗു ചിത്രമായിരുന്നു പുഷ്പ.

രണ്ടാം ഭാഗമായ ‘പുഷ്പ: ദി റൂളി’ൽ അല്ലു അർജുൻറെയും ഫഹദ് ഫാസിലിൻറെയും പ്രകടനം കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സ്ഥിരം ചെയുന്ന വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ വേഷപ്പകർച്ചയാണ് പുഷ്പയിൽ അല്ലു അർജുൻ കാഴ്ചവെച്ചത്. അല്ലു അർജുനൊപ്പം മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും എത്തിയപ്പോൾ ചിത്രം മറ്റൊരു തലത്തിൽ എത്തി ബോക്സ് ഓഫീസ് കീഴടക്കി.

2024 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *