‘ഏഴിമലപ്പൂഞ്ചോല’ എന്ന ​ഗാനത്തിന്റെ പുതിയ വെർഷൻ

ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ‘ഏഴിമലപ്പൂഞ്ചോല’ എന്ന ​ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ.

ചിത്രം പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയിൽ ബി​ഗ് സ്ക്രീനിൽ എത്തുകയെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ​ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ​ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ.

പുനർ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ​ഗാനത്തിനായി കെ എസ് ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ച് പാടുന്നു. എസ് പി വെങ്കടേഷിന്റെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പി ഭാസ്കരൻ മാസ്റ്റർ ആണ്. ചിത്രയും മോഹൻലാലും ചേർന്ന് തന്നെയാണ് പഴയ ​ഗാനവും ആലപിച്ചിരിക്കുന്നത്.

ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക. 1995 മാര്‍ച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *