‘എന്തിനാടി പൂങ്കൊടിയേ’

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ഇരട്ട എന്ന ചിത്രത്തിലെ പുതിയ ഗാനം പറുത്ത്.‘എന്തിനാടി പൂങ്കൊടിയേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രത്തില്‍.

മണികണ്ഠന്‍ പെരുമ്പടപ്പ് വരികള്‍കുറിച്ച് ഈണം പകര്‍ന്ന ഗാനം ജേക്‌സ് ബിജോയി ആണ് ഇരട്ടയ്ക്കുവേണ്ടി റീ അറേഞ്ച് ചെയ്തത്. ജോജു ജോര്‍ജും ബെനടിക് ഷൈനും ചേര്‍ന്നാണ് ചിത്രത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാട്ട് ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ്.

പഴയ പാട്ടിന്റെ ഭംഗി ഒട്ടും ചോരാതെ ആ ഗാനം പുനരാവിഷ്‌കരിച്ച ജേക്‌സ് ബിജോയ് യുടെ മികവിനെ പ്രശംസിക്കുന്നതിനോടൊപ്പം ജോജുവിന്റെ ആലാപനത്തെയും ആളുകള്‍ അഭിനന്ദിക്കുന്നുണ്ട്.

നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ആദ്യമായി ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *