എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.

എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.
*******************************************************

******വ്യത്യസ്ത റിലീസ് പ്രഖ്യാപനവുമായി ഷെബി ചൗഘട്ടിന്റെ കാക്കിപ്പട. ചിത്രത്തിന്റെ ക്രിസ്മസ് റിലീസ് പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയത് ഖത്തറില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരവേദിയില്‍. കാക്കിപ്പട തീയേറ്ററില്‍ എത്തുക ഡിസംബര്‍ 23ന്.***************

****ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച സിനിമയായി നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയുടെ മിതത്വവും, ചെറുകഥ പോലെ സുന്ദരമായ ഒഴുക്കും. ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററുകളില്‍ പൂരപ്പറമ്പിനെ വെല്ലുന്ന തിരക്ക്.************

*****മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാലത്തില്‍ ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ടിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ ഭാവനയും, അദിതി രവിയും കേന്ദ്ര കഥാപാത്രങ്ങള്‍.***********

*****മൂന്നു സിനിമകളുടെ ടീസര്‍ ലോഞ്ച് ഒരേ വേദിയില്‍. കൊച്ചിയില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ എത്തിയത് വന്‍താരനിര. മാളികപ്പുറം, ചാവേര്‍, 2018, എന്നീ സിനിമകളുടെ ടീസര്‍ ലോഞ്ച്. 2018-ന്റെ ടീസര്‍ ലോഞ്ച് വേദിയില്‍ മഹാ പ്രളയത്തെക്കുറിച്ചോര്‍ത്ത് മമ്മൂട്ടി.*********

*******എസ്. എസ്. രാജമൗലിയുടെ ആര്‍ ആര്‍ ആറിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ രണ്ടു നാമനിര്‍ദേശങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള മറ്റു എന്‍ട്രികളുടെ കൂട്ടത്തില്‍ അവസാന അഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയും ആര്‍ ആര്‍ ആര്‍.******************

****************************
വാര്‍ത്തകളിലേക്ക് വിശദമായി…..
**********************************

1. Kakkipada pkg
******വ്യത്യസ്ത റിലീസ് പ്രഖ്യപനവുമായി ഷെബി ചൗഘട്ടിന്റെ ‘കാക്കിപ്പട’. ഖത്തറില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരവേദിയിലാണ് ഫ്‌ളക്സ്സുകളിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്രിസ്മസ് റിലീസ് പ്രഖ്യപനം നടത്തിയത്. ഈ മാസം 23 നാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്.***************

2. MAMMOTY pkg
****ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച സിനിമയായി മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം മാറുന്നു. മമ്മൂട്ടിയുടെ മിതത്വവും, ചെറുകഥ പോലെ സുന്ദരമായ ഒഴുക്കും. ചലചിത്രോത്സവത്തിന്റെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററുകളില്‍ പൂരപ്പറമ്പിനെ വെല്ലുന്ന തിരക്കായിരുന്നു.************

3. hunt pkg
*****മെഡിക്കല്‍ കാമ്പസിന്റെ പശ്ചാലത്തില്‍ ഒരുക്കുന്ന ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ ഭാവനയും, അദിതി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ ആനന്ദ് തിരക്കഥ രചിച്ച ചിത്രം ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണനാണ് നിര്‍മ്മിക്കുന്നത്.***********

4. TEASER LAUNCH
************മൂന്നു സിനിമകളുടെ ടീസര്‍ ലോഞ്ചുകള്‍ ഒരേ വേദിയില്‍. കൊച്ചിയില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ വന്‍താരനിര. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. മാളികപ്പുറം, ചാവേര്‍, 2018, എന്നീ സിനിമകളുടെ ടീസര്‍ ലോഞ്ച് ആണ് കൊച്ചിയില്‍ നടന്നത്.************

5. 2018 pkg
****ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ വന്‍ താരനിര അണിനിരന്ന ‘2018- എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 2018 ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.*************

6. MAMMOTTY SPEECH
*****2018 എന്ന സിനിമയുടെ ടീസര്‍ ലോഞ്ച് വേദിയില്‍ 2018-ലെ പ്രളയത്തെക്കുറിച്ചോര്‍ത്ത് മമ്മൂട്ടി. നമുക്കെല്ലാവര്‍ക്കും മറക്കാന്‍ കഴിയാത്ത വര്‍ഷമാണ് 2018 എന്നും വലിയൊരു പ്രകൃതി ദുരന്തം നമ്മളെ വേദനിപ്പിച്ചും ഭയപ്പെടുത്തിയും കടന്നുപോയെങ്കിലും പ്രകൃതി നമ്മളെ തയ്യാറെടുപ്പിക്കുകയായിരുന്നു ഇതിലൂടെയെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.****************

7. MAMMOTTY
******ടീസര്‍ ലോഞ്ച് വേദിയില്‍ ജൂഡ് ആന്റണിയെ കുറിച്ച് രസകരമായ പരാമര്‍ശം നടത്തി മമ്മൂട്ടി. ജൂഡിന് തലയില്‍ മുടി കുറവാണെങ്കിലും നല്ല ബുദ്ധിയാണെന്നു മമ്മൂട്ടി പറഞ്ഞു. മമ്മൂക്കയുടെ വാക്കുളില്‍ സന്തോഷം പ്രകടിപ്പിച്ചു ജൂഡ് ആന്റണി.**********

8. MAMMOTTY PHOTO
*****മാളികപുറം എന്ന സിനിമയുടെ ടീസര്‍ ലോഞ്ച് വേദിയില്‍ വെച്ച് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബാലതാരങ്ങള്‍ പീയുഷും ദീവാനന്ദയും. വേദിയില്‍ വച്ച് ബാലതാരങ്ങളോടൊപ്പം ഫോട്ടോ എടുക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടത് കാണികളില്‍ ചിരിപടര്‍ത്തി.*************

9. INDRANS pkg
*****മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ തനിക്കു വിഷമില്ലെന്നും അമിതാബ് ബച്ചന്റെ പൊക്കം തനിക്കില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ”ഞാന്‍ എന്താണെന്ന് എനിക്ക് ബോധ്യമുണ്ട് . ഞാന്‍ കുറച്ചു പഴയ ആളായതിനാല്‍ ഇതൊന്നും ഒരു ബോഡി ഷൈമിങ്ങായി തോന്നുന്നില്ലെ”ന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.************

10. ANOOP MENON pkg
****അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം തിമിംഗലവേട്ടയുടെ ചിത്രീകരണം ആരംഭിക്കുന്നു. രാകേഷ് ഗോപന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം വി .എം .ആര്‍ ഫിലിംസിന്റെ ബാനറില്‍ സിജി മോന്‍ ആണ് നിര്‍മിക്കുന്നത്.************

11. RRR pkg
*******എസ് . എസ് . രാജമൗലിയുടെ ആര്‍ ആര്‍ ആറിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ രണ്ടു നാമനിര്‍ദേശങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള മറ്റു എന്‍ട്രികളുടെ കൂട്ടത്തില്‍ അവസാന അഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയാണ് ആര്‍ ആര്‍ ആര്‍. മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം, മികച്ച ഗാനം എന്നി നാമ നിര്‍ദ്ദേശങ്ങള്‍ ആണ് ചിത്രം നേടിയത്.******************

12. UAE pkg
****പ്രശസ്ത സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിക്കും മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ച്- ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് സ്റ്റീഫന്‍ ദേവസിയും സിത്താരയും ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് കൈപറ്റി.**********

13. LISTIN STEPHEN
*****തന്റെ പുതിയ കാറിനു മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു 2022. അക്കൂട്ടത്തിലേക്കു ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി, കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാടു നന്ദി പറഞ്ഞുകൊണ്ടായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ എഫ്.ബി പോസ്റ്റ്.************************

**********************************
അവസാനമായി പ്രധാന എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി.
************************************

******വ്യത്യസ്ത റിലീസ് പ്രഖ്യാപനവുമായി ഷെബി ചൗഘട്ടിന്റെ കാക്കിപ്പട. ചിത്രത്തിന്റെ ക്രിസ്മസ് റിലീസ് പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയത് ഖത്തറില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരവേദിയില്‍. കാക്കിപ്പട തീയേറ്ററില്‍ എത്തുക ഡിസംബര്‍ 23ന്.***************

****ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച സിനിമയായി നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയുടെ മിതത്വവും, ചെറുകഥ പോലെ സുന്ദരമായ ഒഴുക്കും. ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്ററുകളില്‍ പൂരപ്പറമ്പിനെ വെല്ലുന്ന തിരക്ക്.************

*****മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാലത്തില്‍ ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ടിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ ഭാവനയും, അദിതി രവിയും കേന്ദ്ര കഥാപാത്രങ്ങള്‍.***********

*****മൂന്നു സിനിമകളുടെ ടീസര്‍ ലോഞ്ച് ഒരേ വേദിയില്‍. കൊച്ചിയില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ എത്തിയത് വന്‍താരനിര. മാളികപ്പുറം, ചാവേര്‍, 2018, എന്നീ സിനിമകളുടെ ടീസര്‍ ലോഞ്ച്. 2018-ന്റെ ടീസര്‍ ലോഞ്ച് വേദിയില്‍ മഹാ പ്രളയത്തെക്കുറിച്ചോര്‍ത്ത് മമ്മൂട്ടി.*********

*******എസ്. എസ്. രാജമൗലിയുടെ ആര്‍ ആര്‍ ആറിന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ രണ്ടു നാമനിര്‍ദേശങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള മറ്റു എന്‍ട്രികളുടെ കൂട്ടത്തില്‍ അവസാന അഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയും ആര്‍ ആര്‍ ആര്‍.******************

************************************
എന്റര്‍ടെയിന്‍മെന്റ് ന്യൂസ് പൂര്‍ണമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *