കൊച്ചി: സുരാജ് വെഞ്ഞാറുമൂടിനെ നായകനാക്കി മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗതനായ ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെ അളിയാ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറുമൂടിനൊപ്പം ഗായത്രി അരുൺ നായിക ആയി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ,എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.