ദേവ് മോഹൻ ഇനി ദുഷ്യന്തനായി ശാകുന്തളത്തിലേക്ക്

“സൂഫിയും സുജാതയും” എന്ന സിനിമയിലൂടെ ശ്രദ്ധേയയാനായ ദേവ് മോഹൻ ഇനി ദുഷ്യന്തനായി ശാകുന്തളത്തിലേക്ക്.
പണ്ടെങ്ങോ മനസ്സിൽ കയറിയ സിനിമ മോഹം ഉള്ളിൽ ഒതുക്കി ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നു ദേവ് മോഹൻ. അപ്പോഴാണ് ഒരു നിമിത്തം “സൂഫിയും സുജാതയും” ചിത്രത്തിൻറെ ഓഡിഷൻ നടക്കുന്നത്. വെറും എക്സ്പീരിയൻസിനു വേണ്ടി ഓഡിഷന് പോയി പിന്നീട് കഥ കേൾക്കുകയും ശേഷം മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രമാവുകയായിരുന്നു.

ഇപ്പോഴിതാ തെലുങ്ക് ചിത്രമായ ‘ശാകുന്തള’ത്തിൽ ദുഷ്യന്തനായി പ്രേക്ഷകർക്ക് മുന്നിലേക്ക്‌ എത്തുകയാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ചിത്രത്തിൻറെ റിലീസ് വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദേവ് മോഹനെയും സാമന്തയെയും ശകുന്തളയുടെയും ദുഷ്യന്തൻറെയും വേഷത്തിൽ പോസ്റ്ററിൽ കാണാം. ദുഷ്യന്തൻറെ വേഷം ചെയ്യാൻ ദേവിന് കുതിരസവാരി, ഫയിറ്റ്, ഭാഷാപഠനം മുതലായവയിൽ 1 മാസത്തോളം ട്രെയിനിങ് ഉണ്ടായിരുന്നു.

ഹൈദ്രാബാദിൽ അണ്ണാ പൂർണ്ണേശ്വരി സ്റ്റുഡിയോയും റാംമോജി ഫിലിം സിറ്റിയുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ.കഴിഞ്ഞ വർഷം നവംബര്‍ നാലിന് ശാകുന്തളം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ റിലീസ് മാറ്റുക ആയിരുന്നു. കോവിഡ് കാലഘട്ടത്തിൻറെ തീവ്രതയിലും ഷൂട്ടിങ് മുടങ്ങിയിരുന്നില്ല. ചിത്രത്തിൽ ദേവ് മോഹൻ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. പ്രകാശ് രാജ്, ഗൗതമി, മോഹൻബാബു, അതിഥി ബാലൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *