മലയാളികളുടെ പ്രിയതാരം ദുല്‍ഖറും കരണ്‍ ജോഹറും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

മലയാളികളുടെ പ്രിയതാരം ദുല്‍ഖറും കരണ്‍ ജോഹറും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ദുല്‍ഖറിനെ നായകനാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ തുടക്കം. ഒരു പക്കാ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവില്‍ കരണ്‍ ജോഹര്‍ രണ്‍വീര്‍ സിങ്ങിനെയും ആലിയ ഭട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘റോക്കി ഓര്‍ റാണി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഇതിന് ശേഷമായിരിക്കും ദുല്‍ഖര്‍ ചിത്രം ആരംഭിക്കുക.

അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസത്തെ ചിത്രീകരണം നടന്നത്. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

Leave a Reply

Your email address will not be published. Required fields are marked *