സിനിമാ പ്രവേശനം വൈകാനുള്ള കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

സിനിമാ പ്രവേശനം വൈകാനുള്ള കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ഒരു പൊതുപരിപാടിയില്‍, ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം കാരണം പറഞ്ഞത്.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 2012ല്‍ ആയിരുന്നു സിനിമാ പ്രവേശനം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ ബിഗ് സ്‌ക്രീനിലെത്തിയ ദുല്‍ഖര്‍ വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിതാ സിനിമാ പ്രവേശനം വൈകാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടന്‍. ഒരു പൊതുപരിപാടിയില്‍, ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. ഭയന്നിട്ടാണ് സിനിമയില്‍ വരാതിരുന്നതെന്നും വാപ്പയുടെ പേര് താന്‍ മൂലം നശിപ്പിക്കരുതെന്ന് കരുതിയാണ് സിനിമാ പ്രവേശനം വൈകിയതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

‘വളരെ പേടിച്ചാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. കാരണം വാപ്പച്ചി സിനിമയില്‍ അത്രത്തോളം തിളങ്ങി നില്‍ക്കുന്ന സമയത്ത് ഞാനായി അദ്ദേഹത്തിന്റെ പേര് കളയേണ്ടെന്ന് കരുതി. കോളജില്‍ പഠിക്കുന്ന സമയത്താണ് ബിഗ് ബിയൊക്കെ ഇറങ്ങുന്നത്. ഇനി എനിക്ക് അഭിനയം വരുമോ എന്നൊക്കെയുള്ള ഭയമായിരുന്നു. സെക്കന്റ് ജനറേഷന്‍ താരങ്ങള്‍ വിജയിക്കുന്ന ഒരു രീതി അന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നില്ല -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

എന്നാല്‍ ഇതല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്റെ വീടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. അവിടെ നിന്ന് ഇറങ്ങി ഈ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതിനോട് അത്രമാത്രം ഇഷ്ടമുളളത് കൊണ്ടാണ്’-താരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *