ദൃശ്യം2 ഹിന്ദി റീമേക്ക് വൻ വിജയമായി പ്രദർശനം തുടരുന്നു

കൊച്ചി: മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മോഹൻലാൽ ചിത്രം ദൃശ്യം2 വിൻ്റെ ഹിന്ദി റീമെക്ക് തീയേറ്ററിൽ പ്രദർശനം തുടരുന്നു. അജയ് ദേവ്‌ഗൺ ആണ് ഹിന്ദിയിൽ മോഹൻലാൽ കഥാപാത്രമായ ജോർജ് കുട്ടിയെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 200 കോടിയിൽ അധികം ഇന്ത്യൻ ബോക്സ് ഓഫീസിൽ കളക്ഷൻ ചിത്രം നേടി എന്നാണ് പുതിയ വാർത്ത .

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിങ്ങിയ ചിത്രമാണ് ദൃശ്യം2 . എന്നാൽ മലയാളത്തേക്കാൾ ചിത്രം വിജയിച്ചത് ഹിന്ദി പതിപ്പിലാണ്. നവംബർ 18 നാണ് അജയ് ദേവ്‌ഗൺ അഭിനയിച്ച ദൃശ്യം 2 തീയേറ്ററിൽ എത്തിയത് . 16 ദിവസം പൂർത്തിയാകുന്പോൾ 190 കോടിയാണ് ചിത്രം നേടിയിരുന്നത് . ഇപ്പോൾ 200 കോടിയിൽ അധികം കളക്ഷൻ ചിത്രം നേടിയിരിക്കുകയാണ്. ദൃശ്യം 2 മലയാളവും സിനിമയുടെ തെലുഗ് , കന്നഡ റീമേക്കുകളും ഓ ടി ടി യിൽ ആയിരുന്നു എത്തിയിരുന്നത് . തീയേറ്ററിൽ എത്തിയ ഏക ചിത്രം ദൃശ്യം 2 ഹിന്ദി പതിപ്പാണ്. 50 കോടി ബജെറ്റിൽ നിർമിച്ച സിനിമ ഇപ്പോൾ തന്നെ മുതൽ മുടക്കു പിന്നീട് കഴിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *