ഡി. എൻ.എയ്ക്ക് തുടക്കമിട്ടു

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എ. എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു തുടക്കം.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിക്കുന്നതാണ് ഈ ചിത്രം.
അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് കെ.വി.അബ്ദുൾ
നാസ്സറാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ബാബു ആന്റെണി ഫസ്റ്റ് ക്ലാപ്പ് നൽകി.
ബാബു ആന്റെണി, ഏ.കെ.സന്തോഷ്, ഗൗരി നന്ദ, കുഞ്ചൻ . പന്മരാജ് രതീഷ്, രാജാ സാഹിബ്ബ്.എന്നിവർ സംസാരിച്ചു. ടി.എസ്.സുരേഷ് ബാബു നന്ദി പ്രകാശനം നടത്തി.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അസ്ക്കർ സൗദാനാണ് നായകനായി എത്തുന്നത്. ഹണിറോസ്, ഗൗരി നന്ദ, എന്നിവരാണു നായികാ നിരയിലുള്ളത്.
അജു വർഗീസ്, ജോണി ആന്റെണി ഇന്ദ്രൻസ്, പന്മരാജ് രതീഷ്, സെന്തിൽ രാജ്, ഇടവേള ബാബു, സുധീർ, രാജാ സാഹിബ്ബ്, അമീർ നിയാസ്, അംബിക, ലഷ്മി മേനോൻ, എന്നിവർക്കൊപ്പം ബാബു ആന്റെണിയും സുപ്രധാനമായ വേഷത്തിലെത്തുന്നു. ഏ കെ.സന്തോഷിന്റേതാണു തിരക്കഥ. ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രനാണ്. എഡിറ്റിംഗ് ഡോൺ മാക്സ്. കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *