ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലുള്ള ഷോകള്‍ അധികം വൈകാതെ ലഭ്യമാകില്ല

എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാല്‍ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലുള്ള ഷോകള്‍ അധികം വൈകാതെ ലഭ്യമാകില്ല. ഡിസ്നി സിഇഒ ബോബ് ഇഗര്‍ കമ്പനിയില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം വന്നത്.

ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍ ട്വിറ്ററില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ‘മാര്‍ച്ച് 31 മുതല്‍, എച്ച്ബിഒ കണ്ടന്റുകള്‍ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാകില്ല. 100,000 മണിക്കൂറിലധികം ടിവി ഷോകളും സിനിമകളും ഉള്‍ക്കൊള്ളുന്ന ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ വിപുലമായ ലൈബ്രറിയും ആഗോള തലത്തിലെ കായിക മത്സരങ്ങളും നിങ്ങള്‍ക്ക് തുടര്‍ന്നും ആസ്വദിക്കാം.

എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോണ്‍സ് അടക്കം പല ജനപ്രിയ ഷോകളും ഇന്ത്യയില്‍ എത്തിയിരുന്നത് ഹോട്ട് സ്റ്റാര്‍ വഴിയായിരുന്നു.
അതേ സമയം ഇന്ത്യയില്‍ എച്ച്ബിഒ കണ്ടന്റുകളും ഷോകളും ആമസോണ്‍ പ്രൈമിലേക്ക് മാറാനുള്ള സാധ്യതകള്‍ നിലവിലുണ്ട്. എച്ച്ബിഒ മാക്‌സില്‍ വരുന്ന ഡിസി ഷോകള്‍ പലതും ഇന്ത്യയില്‍ ലഭിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ്. ‘ദി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്’, ‘പ്രെറ്റി ലിറ്റില്‍ ലയേഴ്സ്: ഒറിജിനല്‍ സിന്‍’ എന്നിവയുള്‍പ്പെടെ നിരവധി എച്ച്ബിഒ മാക്സ് ഒറിജിനലുകള്‍ ഇതിനകം പ്രൈമില്‍ ലഭ്യമാണ്.

ആമസോണും എച്ച്ബിഒയും 2022 ഡിസംബറില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത വിപണികളിലേക്കാണ് ഇത്. പ്രൈം വീഡിയോ ആപ്പിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് ചാനലുകള്‍ വഴി എച്ച്ബിഒ മാക്‌സ് സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ നിലവില്‍ എച്ച്ബിഒ കണ്ടന്റ് ലഭ്യമല്ലാത്തതിനാല്‍ ഈ സേവനം ഉടന്‍ തന്നെ ഇന്ത്യയില്‍ ലഭ്യമായേക്കാം. എന്നാല്‍ യുഎസില്‍ പരസ്യരഹിത സ്ട്രീമിംഗിനായി എച്ച്ബിഒ മാക്‌സിന് പ്രതിമാസം 16 ഡോളര്‍ അതായത് 1,314 രൂപ ചിലവാകും. ഇതേ നിരക്കാണെങ്കില്‍ ഇത് രാജ്യത്തെ ഏറ്റവും കൂടിയ ഒടിടി സബ്സ്‌ക്രിപ്ഷന്‍ തുകയായി മാറും.
entertainment desk utalk

Leave a Reply

Your email address will not be published. Required fields are marked *